ഡൽഹി കലാപത്തെ ചൊല്ലി പ്രതിപക്ഷ ബഹളം; പാർലമെന്റ് നടപടികൾ തടസപ്പെട്ടു

ഡൽഹി കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റ് നടപടികൾ തടസപ്പെട്ടു. ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ടുമണിവരെ നിർത്തിവച്ചു. ലോക്‌സഭാ നടപടികളും ദീർഘനേരം തടസപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സ്പീക്കർ ഓം ബിർള ശക്തമായ റൂളിംഗ് നൽകി.

മുദ്രാവാക്യം മുഴക്കി മറുപക്ഷത്തേക്ക് പോകുന്നവരെ സമ്മേളന കാലയളവിലേക്ക് സസ്പെൻഡ് ചെയ്യുമെന്ന് സ്പീക്കർ പറഞ്ഞു. സഭയിൽ പ്ലക്കാർഡ് കൊണ്ടുവരാൻ പാടില്ലെന്നും സ്പീക്കർ നിർദേശിച്ചു. സ്പീക്കറുടെ റൂളിംഗിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി.

തിങ്കളാഴ്ച സഭ സമ്മേളിച്ചപ്പോൾ കോൺഗ്രസ് എംപിമാർ ഭരണപക്ഷ ഭാഗത്ത് വരികയും ഇരു പക്ഷങ്ങളും തമ്മിൽ വാക് പോരുണ്ടാകുകയും ചെയ്തിരുന്നു. കോൺഗ്രസ് എംപിമാർക്കെതിരെ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top