നിർമാണം സൂര്യ, നായിക ജ്യോതിക, ഗായിക സൂര്യയുടെ സഹോദരി ബൃന്ദ; പ്രത്യേകതകളുമായി ‘വാ ചെല്ലം’

നിറയെ പ്രത്യേകതകളുമായി ‘പൊൻ മകൾ വന്താൽ’. നടൻ സൂര്യ നിർമിക്കുന്ന ചിത്രത്തിൽ നായികയായി ജ്യോതികയും ഗാനം ആലപിക്കുന്നത് സൂര്യയുടെ സഹോദരി ബൃന്ദയുമാണ്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

ഗോവിന്ദ് വസന്ത സംഗീതം നൽകിയിരിക്കുന്ന ‘വാ ചെല്ലം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. നവാഗതനായ ജെ ജെ ഫ്രെഡറിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
അഡ്വക്കേറ്റിന്റെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം പുറത്തു വന്നിരുന്നു. ആർ പാർഥിപൻ, പാണ്ഡ്യരാജൻ, ത്യാഗരാജൻ, പ്രതാപ് പോത്തൻ എന്നിവരും ചിത്രത്തിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മാർച്ച് 27ന് ചിത്രം തീയേറ്ററുകളിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top