Advertisement

കൊറോണ ഭീതി; 41 രാജ്യങ്ങൾ പങ്കെടുക്കുന്ന സംയുക്ത നാവിക അഭ്യാസം മാറ്റിവച്ചു

March 3, 2020
Google News 6 minutes Read

കൊറോണ ഭീതിയെ തുടർന്ന് ഇന്ത്യൻ നാവികസേന ആതിഥ്യം വഹിക്കുന്ന സംയുക്ത നാവികാഭ്യാസം ‘മിലൻ 2020’ മാറ്റിവെച്ചു. വിശാഖപട്ടണത്ത് നടത്താനിരുന്ന നാവികാഭ്യാസം മാർച്ച് 18 മുതൽ 28 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയെയും യാത്രാവിലക്കുകളും പരിഗണിച്ചാണ് നാവികാഭ്യാസം മാറ്റിവയ്ക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

 

രണ്ടുവർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന നാവികാഭ്യാസമാണ് മിലൻ. 1995ൽ ഇന്ത്യൻ നാവിക സേന ആരംഭിച്ച മിലന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത് . വിവിധ രാജ്യങ്ങളുടെ നാവികസേനകൾ ഇതിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. യുഎസ്എ, യുകെ, സൗദി, ജപ്പാൻ, വിയറ്റ്നാം, മ്യാൻമർ, ഓസ്ട്രേലിയ… തുടങ്ങി 41 രാജ്യങ്ങളെയാണ് മിലൻ 2020 ൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നത്.

Story highlight: MILAN2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here