കൊറോണ ആശങ്ക പടർത്തുന്നതിനിടെ പരിഹാസ വീഡിയോയുമായി നടി; വിമർശനം; മാപ്പ്

കൊറോണ പടർന്നുപിടിക്കുന്നതിനിടെ പരിഹാസ വീഡിയോയുമായി നടി ചാർമി കൗർ. തിങ്കളാഴ്ച പുറത്തുവിട്ട ടിക് ടോക് വീഡിയോയിലാണ് ഇന്ത്യയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് സംബന്ധിച്ച് ചാർമി പരിഹാസവുമായി രംഗത്തെത്തിയിത്. ഡൽഹിയിലും തെലങ്കാനയിലും കൊറോണ വൈറസ് എത്തിയെന്നും എല്ലാവർക്കും ഓൾ ദി ബെസ്റ്റ് എന്നും താരം വീഡിയോയിൽ പറഞ്ഞു.

തമാശ രൂപേണ പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു ചാർമി കൊറോണയെക്കുറിച്ച് സംസാരിച്ചത്. വീഡിയോ വൈറലായതോടെ നടിക്കെതിരെ വ്യാപക വിമർശനം ഉയർന്നു. വളരെ ഗൗരവമായൊരു വിഷയത്തെ എങ്ങനെയാണ് തമാശയായി അവതരിപ്പിക്കുകയെന്നാണ് പലരും ചോദിച്ചത്. ഇതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി.

പക്വതയില്ലായ്മ കാരണമാണ് താനിത്തരമൊരു പ്രതികരണം നടത്തിയതെന്ന് ചാർമി പറഞ്ഞു. വളരെ സെൻസിറ്റീവ് ആയൊരു വിഷയത്തിൽ തന്റേത് പക്വതയില്ലാതെ പ്രവൃത്തിയായിപ്പോയി. ഇനി മുതൽ തന്റെ പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തും. അതുണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് ധാരണയുണ്ടായിരുന്നില്ലെന്നും ചാർമി പറഞ്ഞു. വീഡിയോ നീക്കം ചെയ്യുകയും ചെയ്തു.

story highlights- Charmy kaur, corona virus, tik tok video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top