Advertisement

നിപ, കൊറോണ വൈറസ് പ്രതിരോധം; കേരളത്തിന്റെ നേട്ടങ്ങള്‍ പരാമര്‍ശിച്ച് ബിബിസി

March 4, 2020
Google News 1 minute Read

വൈറസുകളെ പ്രതിരോധിക്കുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ബിബിസി. വര്‍ക്ക് ലൈഫ് ഇന്ത്യ എന്ന ചര്‍ച്ചയിലാണ് കൊറോണ വൈറസിനെ ചെറുക്കാനായി കേരളം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കപ്പെട്ടത്.

അവതാരക ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ നേരിടാന്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കേരളത്തില്‍ മൂന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിപ്പയും സിക്കയും പോലുള്ള വൈറസുകളെ കേരളം നേരിട്ടു. ഇതില്‍ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു അവതാരക ദേവിന ഗുപ്തയുടെ ചോദ്യം.

ആരോഗ്യ രംഗത്ത് വികസിച്ച സംസ്ഥാനമാണ് കേരളമെന്ന് ഡോ. ഷഹീദ് ജമാല്‍ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

Story Highlights: coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here