ഡൽഹി കലാപം ചർച്ച ചെയ്തില്ല; തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റ് നടപടികൾ തടസത്തിൽ

തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റ് നടപടികൾ തടസപ്പെട്ടു. ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതാണ്
സഭാ നടപടികൾ തടസപ്പെടാൻ കാരണമായത്.

വിഷയത്തോടുള്ള പ്രതിബന്ധത കൊണ്ടല്ല സഭ തടസപ്പെടുത്താനുള്ള തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നതെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹളാദ് ജോഷി കുറ്റപ്പെടുത്തി. രാജ്യസഭ നാളെ വരെയും ലോക്‌സഭ ഉച്ചയ്ക്ക് 2 വരെയും ആണ് നിർത്തി വച്ചത്. അതേസമയം, ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഉപവസിച്ചു.

Story highlight: Parliment,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top