പ്രണയത്തിനു മുന്നിൽ സർവതും തോറ്റു പോയ ഷഹാന- പ്രണവ് കഥ ഇങ്ങനെ…

ജീവിതം വീൽചെയറിലായ പ്രണവിന് കൂട്ടായി നിന്ന ഷാഹാനയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് എത്തുന്നത്. ഷഹാന- പ്രണവ് പ്രണയ കഥ തുടങ്ങുന്നത് ഇങ്ങനെ …

ആറ് വർഷം മുൻപ് ബികോം വിദ്യാർത്ഥിയായിരിക്കെയാണ് ബൈക്ക് അപകടത്തെ തുടർന്ന് പ്രണവിന്റെ നെഞ്ചിനു താഴേക്ക് തളർന്ന് ജീവിതം വീൽചെയറിലേക്ക് വഴിമാറുന്നത്. എന്നാൽ, ശരീരത്തിന്റെ അവശതകൾക്ക്‌മേൽ ജീവിതത്തെ പിടിച്ചുകെട്ടാൻ പ്രണവ് തയാറായില്ല. നാട്ടിലെ എല്ലാ ആഘോഷങ്ങൾക്കും പ്രണവ് സജീവ സാന്നിധ്യമായി മാറി.  ഒരു കൂട്ടം നല്ല സുഹൃത്തുക്കളുടെ പിന്തുണയാണ് പ്രണവിനെ അവശതകൾ മറന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താൻ പ്രേരിപ്പിച്ചത്.  അടുത്ത സുഹൃത്തായ വിനുവായിരുന്നു വർഷങ്ങളായി പ്രണവിനെ വീട്ടിലെത്തി കുളിപ്പിച്ചിരുന്നത്.

വീൽചെയറിലിരുന്ന് ഉത്സവമേളം ആസ്വദിക്കുന്ന പ്രണവിന്റെ വീഡിയോകൾ ഫേസ്ബുക്കിൽ വൈറലായ സംഭവമാണ് ഷഹാനയെ പ്രണവിലേക്ക് അടുപ്പിക്കുന്നത്. തിരുവനന്തപുരം പള്ളിക്കൽ സ്വദേശിനിയാണ് ഷഹാന. പ്രണവിന്റെ അമ്മ ഭക്ഷണം നൽകുന്ന വീഡിയോകളുടെ സ്ഥിരം കാഴ്ച്ചക്കാരിയായി ഷഹാന മാറി. 3 മാസം മുൻപാണ് ഫെയ്‌സ്ബുക്കിൽ നിന്നു പ്രണവിന്റെ ഫോൺ നമ്പർ കണ്ടെത്തി ഷഹാന പ്രണവിനെ വിളിക്കുന്നത്. പിന്നീട് പ്രണവുമായി സംസാരിച്ചു തുടങ്ങി. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിതെളിച്ചു. വിവാഹം കഴിക്കണമെന്ന് ഷഹാന താൽപര്യം പ്രകടിപ്പിച്ചതോടെ
വിഷമത്തിലായ പ്രണവ് പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഇഷ്ടത്തിലേക്ക് വഴിമാറുകയായിരുന്നു.

ഷഹാനയുടെ വീട്ടിൽ വിവരം അറിഞ്ഞതോടെ പ്രശ്‌നം കൂടുതൽ സങ്കീർണമായി. പ്രണവിന്റെ അടുത്തേക്ക് വരുന്നുവെന്നറിയിച്ച് ഷഹാന വീടുവിട്ടിറങ്ങി. പ്രണവിന്റെ അവസ്ഥ ഷഹാന നേരിട്ടു കാണട്ടെ എന്നിട്ട് തീരുമാനം മാറിയാൽ തിരികെ വീട്ടിൽ എത്തിക്കാമെന്നായി സുഹൃത്തുക്കൾ. തിങ്കളാഴ്ച ഷാഹാന താഴേക്കാട്ടെ പ്രണവിന്റെ വീട്ടിൽ എത്തി. പ്രണവിനെ നേരിൽ കണ്ടതിനു ശേഷവും ഷഹാന തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. തുടർന്ന് ഇന്നലെ കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം. അതേ,സോഷ്യൽ മീഡിയ മനസു നിറഞ്ഞ് ആഘോഷിച്ച വലിയ വിവാഹം.

Posted by Sàçhin S on Tuesday, March 3, 2020

Story highlight: Pranav – shana,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top