ഐസിസി ലോക റാങ്കിംഗില്‍ ഷെഫാലി വര്‍മ ഒന്നാമത്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഷെഫാലി വര്‍മ ഐസിസിയുടെ ടി ട്വന്റി
റാങ്കിംഗില്‍ ഒന്നാമത്. ഈ അംഗീകാരം നേടുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 16 കാരിയായ ഷെഫാലി.

ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്‌സിനെ പിന്തള്ളിയാണ് ഷെഫാലി വര്‍മ ഒന്നാം സ്ഥാനത്തെത്തിയത്. 761 പോയിന്റാണ് താരത്തിനുള്ളത്. സൂസി ബെയ്റ്റ്‌സിനെക്കാള്‍ 11 പോയിന്റുകള്‍ അധികമാണിത്. വനിതാ ടി ട്വന്റി ലോകകപ്പിലെ മാസ്മരിക പ്രകടനമാണ് റാങ്കിംഗില്‍ താരത്തിന്റെ മൂല്യമുയര്‍ത്തിയത്.

ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യന്‍ താരം ടി ട്വന്റി റാങ്കിംഗില്‍ ഒന്നാമത്തെത്തുന്നത്. നേരത്തെ ഇന്ത്യയുടെ മിതാലി രാജും റാങ്കിംഗില്‍ ഒന്നാമത്തെത്തിയിരുന്നു. ഓസ്‌ട്രേലിയയുടെ ബേത് മൂണിയാണ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ദാനയും, ജെമിമ റോഡ്രിക്‌സും ആദ്യ പത്തില്‍ ഇടം പിടിച്ചു. യഥാക്രമം ആറും ഒന്‍പതും സ്ഥാനങ്ങളാണ് താരങ്ങള്‍ക്ക് ലഭിച്ചത്.

 

Story Highlights- Shafali Verma tops ICC World Rankings
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top