കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ അടിയന്തിര പ്രമേയത്തിന് അനുമതി നൽകാത്തതിന തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി.

എന്നാൽ, മുഖ്യമന്ത്രി മറുപടി പറയാത്തതിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. സർക്കാറിന്റെ നിഷ്‌ക്രിയത്വമാണ് ഒരാളുടെ ജീവനെടുത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെ എം വിൻസന്റ് എംഎൽഎ അപമാനിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ നടപടിയെയും പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളെയും സർക്കാർ തള്ളിക്കളയുകയാണുണ്ടായത്.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സംഭവങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. കളക്ടറുടെ റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചോദ്യോത്തര വേളയിൽ സഭയിലുണ്ടായിരുന്ന മന്ത്രി ശൂന്യവേളയിൽ പുറത്തേക്കു പോയ അവസരത്തിലാണ് കടംപള്ളി സുരേന്ദ്രൻ മറുപടി പറഞ്ഞത്. ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. സർക്കാർ വിഷയത്തെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിന്റെ ഉദാഹരണമാണിതെന്നും പറഞ്ഞു. പ്രതിപക്ഷം ഇതിനെ ഗൗരവമായാണ് കാണുന്നതെങ്കിൽ വിൻസന്റിനേക്കാൾ ഗൗരവുമുള്ള നേതാവിനെക്കൊണ്ട് വിഷയം സഭയിൽ അവതരിപ്പിക്കണമായിരുന്നുവെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. ഇതിനെ തുടർന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിക്കുന്നതിലേക്ക് വഴിതെളിച്ചത്.

എന്നാൽ, ആര് നോട്ടീസ് അവതരിപ്പിക്കണമെന്നോ, സർക്കാറിന്റെ ഭാഗത്ത് നിന്ന് ആര് മറുപടി പറയണമെന്നോ ആർക്കും വാശി പിടിക്കാൻ കഴിയില്ലെന്നും സ്പീക്കർ നിലപാട് സ്വീകരിച്ചു.

Story highlight: legislative assembly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top