അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാനുള്ള മത്സരത്തില്‍ നിന്ന് മൈക്കല്‍ ബ്ലൂംബര്‍ഗ് പിന്‍മാറി

അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാനുള്ള മത്സരത്തില്‍ നിന്ന് ശതകോടീശ്വരന്‍ മൈക്കല്‍ ബ്ലൂംബര്‍ഗ് പിന്‍മാറി. ‘ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തോല്‍പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് മാസം മുന്‍പാണ് താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മത്സരരംഗത്തേക്ക് ഇറങ്ങിയത്. ഇന്ന്, അതേ കാരണത്താല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണ് ‘ മൈക്കല്‍ ബ്ലൂംബര്‍ഗ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്റെ സുഹൃത്തും മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനായിരിക്കും ഇനി തന്റെ പിന്തുണയെന്നും ബ്ലൂംബര്‍ഗ് പ്രഖ്യാപിച്ചു.

ആകെ വേണ്ട 1,991 ഡെലിക്കേറ്റുകളുടെ പിന്തുണയില്‍ 584 എണ്ണം ഉറപ്പിച്ച ജോ ബൈഡന് ബ്ലൂംബര്‍ഗിന്റെ പിന്‍മാറ്റം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ജോ ബൈഡന് കനത്ത വെല്ലുവിളിയുയര്‍ത്തുന്ന ബേണി സാന്‍ഡേഴ്‌സിന് നിലവില്‍ 509 ഡെലിക്കേറ്റുകളുടെ പിന്തണയാണുള്ളത്.

3000 കോടി രൂപ പ്രചാരണത്തിനായി ചെലവിട്ടെങ്കിലും ചൊവ്വാഴ്ച്ച നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തില്‍ കനത്ത പരാജയമാണ് ബ്ലൂംബര്‍ഗ് നേരിട്ടത്. സംഭാവനകള്‍ സ്വീകരിക്കാതെ, സ്വന്തം പണം ചെലവിട്ടതായിരുന്നു ബ്ലൂംബര്‍ഗിന്റെ പ്രചാരണം. 3,87,450 കോടി രൂപ ആസ്തിയുള്ള മൈക്കല്‍ ബ്ലൂംബര്‍ഗ് അമേരിക്കന്‍ സമ്പന്നപ്പട്ടികയില്‍ നിലവില്‍ 8ാം സ്ഥാനത്താണ്.

 

Story Highlights- Michael Bloomberg, withdrew, US presidential candidate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top