Advertisement

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ 80 ലക്ഷം രൂപ വില വരുന്ന സ്വർണം മിശ്രിതം പിടികൂടി

March 6, 2020
Google News 2 minutes Read

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 80 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോഗ്രാം സ്വർണം മിശ്രിതമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാർജയിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ മലപ്പുറം തിരൂർ സ്വദേശി പള്ളത്ത് അൻസാറിൽ നിന്നും 1100 ഗ്രാം സ്വർണവും കോഴിക്കോട് പേരാമ്പ്ര സ്വാദേശി മുഹമ്മദ് ഷഫീഖിൽ നിന്നും 900 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ കപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസ് അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആയിരുന്നു പരിശോധന. സമീപ കാലത്തായി കരിപ്പൂർ വഴിയുള്ള അനധികൃത സ്വർണ കടത്ത് രൂക്ഷമാവുകയാണ്.

Story highlight: Gold worth Rs 80 lakh,  seized at Karipur International Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here