രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 31 ആയി.

രാജ്യത്ത് ഒരാൾക്കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 31 ആയി. രോഗം ബാധിച്ച് 28 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ഡൽഹിയിലാണ് ഒടുവിലായി കൊറോണ സ്ഥിരീകരിച്ചത്. തായ്‌ലൻഡിലും മലേഷ്യയിലും യാത്ര ചെയ്ത് തിരിച്ചെത്തിയ യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്. യുവാവ് നീരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.

കൊറോണ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. രോഗികളുമായി സമ്പർക്കം പുലർത്തിയ ആളുകളെ കരുതൽ കേന്ദ്രങ്ങളിലേക്ക് മാറ്റി. ആശുപത്രികൾ പൂർണ സജ്ജമായിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. വിദേശത്ത് നിന്ന് എത്തുന്നവരെയാണ് കൂടുതലായി പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കൂടാതെ രാജ്യാതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ പരിശോധന ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top