‘ഈ അംഗീകാരം നീ അർഹിക്കുന്നു’ മികച്ച സംരംഭകയായി തെരഞ്ഞെടുക്കപ്പെട്ട പൂർണിമയ്ക്ക് അഭിനന്ദനവുമായി ഇന്ദ്രജിത്ത്

മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാർഡ് നേടിയ പൂർണിമയ്ക്ക് അഭിനന്ദനവുമായി ഇന്ദ്രജിത്ത്. സമൂഹ മാധ്യമത്തിലൂടെയാണ് ഇന്ദ്രജിത്ത് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. പൂർണിമയ്‌ക്കൊപ്പം അവാർഡ് നേടിയ ശ്രുതി ഷിബുലാൽ, ഷീലാ ജയിംസ് എന്നിവർക്കും അഭിനന്ദനമറിയിച്ചിട്ടുണ്ട് ഇന്ദ്രജിത്ത്.

‘മികച്ച സ്ത്രീസംരംഭകയ്ക്കുള്ള അവാർഡ് നേടിയ എന്റെ പ്രിയതമയ്ക്ക് അഭിനന്ദനങ്ങൾ. പൂർണിമാ, ജോലിയോടുള്ള അസാധാരണമായ സമീപനത്തിന് ഈ അംഗീകാരം നീ അർഹിക്കുന്നു. നിന്റെ ജോലിയിൽ നടത്തിയ കഠിനാധ്വാനത്തിന്, ചുരുക്കി പറഞ്ഞാൽ നീ എന്ന വ്യക്തിയ്ക്ക്, ഞാൻ നിന്നിൽ അഭിമാനിക്കുന്നു… ലവ് യു…അവാർഡ് ലഭിച്ച ശ്രുതി ഷിബുലാലിനും ഷീലാ ജയിംസും എന്റെ അഭിനന്ദനം…’ പ്രസ് റിലീസിന്റെ കോപ്പിയും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.

Read Also: ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക് വനിതാ സംരംഭകത്വ അവാര്‍ഡ്

ശ്രുതി ഷിബുലാൽ, പൂർണിമാ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവരെ 2020 ലെ കേരളത്തിലെ ശ്രദ്ധേയ വനിതാ സംരംഭകത്വ അവാർഡിന് (Outstanding Woman Etnrepreneur of Kerala) തെരഞ്ഞെടുത്തത് കഴിഞ്ഞ ദിവസമാണ്. മറ്റ് സ്ത്രീകൾക്ക് പ്രചോദനമാകത്തക്ക തരത്തിൽ ജീവിതത്തിലും പ്രവർത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം. ഈ മാസം ഏഴിന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

 

indrajith congrats poornima for award winning

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top