കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; കുറ്റം ചെയ്ത എല്ലാവർക്കുമെതിരെ നടപടി: ഗതാഗത മന്ത്രി

കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ നടപടി തുടങ്ങി. പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാർ അടക്കം കുറ്റം ചെയ്ത എല്ലാവർക്കുമെതിരെ നടപടിയുണ്ടായേക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി. തുടർനടപടികൾ മുഖ്യമന്ത്രിയുമായി ചേർന്ന് തീരുമാനിക്കും. മിന്നൽ പണിമുടക്ക് നല്ല പ്രവണതയല്ല. പ്രാഥമിക വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. സംഭവത്തിന്‍റെ എല്ലാവശവും പരിശോധിക്കും.

Read Also: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസെടുത്താൽ അനിശ്ചിതകാല പണിമുടക്ക്; തൊഴിലാളി സംഘടനകൾ

അതേസമയം, തൊഴിലാളി യൂണിയനുകൾ കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിലപാട് കടുപ്പിച്ചു. ജീവനക്കാർക്കെതിരെ നടപടിയുണ്ടായാൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കുമെന്ന് ഐടിയുസി അനുകൂല സംഘടന കെഎസ്ടിഇയു പറഞ്ഞു. സമരത്തെ തള്ളി പറഞ്ഞ മന്ത്രിമാർക്കെതിരെ എഐടിയുസി നേതാവ് തുറന്നടിച്ചു.

ഇന്നലെ ഒരു തൊഴിലാളി സംഘടനയും ആഹ്വാനം ചെയ്യാതെയാണ് സ്വമേധയാ സമരത്തിനിറങ്ങിയത്. ആദ്യം റോഡിന്റെ വശത്താണ് വണ്ടികൾ പാർക്ക് ചെയ്തത്. പിന്നീട് ദൂരദേശത്തുനിന്നുള്ള ബസുകൾ കൂടി വന്നപ്പോഴാണ് ഗതാഗതക്കുരുക്കുണ്ടായത്. ആർടിഒയുടെയും കളക്ടറുടെയും റിപ്പോർട്ട് പ്രകാരം മന്ത്രിയുടെ നീക്കം ഡ്രൈവറുടെയും കണ്ടക്ടറുടെയും ഒക്കെ ലൈസൻസ് റദ്ദാക്കാനാണെങ്കിൽ ഇവരൊക്കെ തന്നെ വാഹനം ഓടിക്കേണ്ടി വരും. നിലപാടിൽ ഉറച്ച് സമരവുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ടിഇയു- എഐടിയുസി ജനറൽ സെക്രട്ടറി എം ജി രാഹുൽ ട്വന്റിഫോറിനോട് പറഞ്ഞു.

പല പരാതികളിലായി ഇതിനകം ആറ് കേസുകളാണ് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ തമ്പാനൂർ, ഫോർട്ട് സ്റ്റേഷനുകളിൽ എടുത്തിട്ടുള്ളത്. മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞു വീണ സുരേന്ദ്രന്റെ അസ്വാഭാവിക മരണത്തിനും കേസുണ്ട്.

 

ksrtc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top