ഇന്നത്തെ പ്രധാന വാർത്തകൾ (06.03.2020)

പ്രളയ ഫണ്ട് തട്ടിപ്പ്: ഔദ്യോഗിക വിശദീകരണവുമായി സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി

കൊച്ചി കാക്കനാട് പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ഔദ്യോഗിക വിശദീകരണവുമായി സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ രംഗത്ത്. തട്ടിപ്പിൽ ഉൾപ്പെട്ട നേതാക്കളെയും ഭാര്യമാരേയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സക്കീർ ഹുസൈൻ ട്വൻ്റിഫോറിനോട് പറഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ അന്വേഷണം നടത്തുമെന്നും സക്കീർ ഹുസൈൻ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top