Advertisement

വനിതാദിനത്തിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന്റെയും ക്ലിഫ് ഹൗസിന്റെയും ചുമതല വനിത ഓഫീസർമാർക്ക്

March 6, 2020
Google News 2 minutes Read

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ചുമതല വനിത ഓഫിസർമാർ നിർവഹിക്കും. ഇതുസംബന്ധിച്ച് നിർദേശം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചു.

വനിതാ ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരും ഉള്ള സ്റ്റേഷനുകളിൽ സ്റ്റേഷൻ ചുമതല ഇവർ നിർവഹിക്കും. ഒന്നിലധികം വനിത ഇൻസ്പെക്ടർമാർ ഉള്ളിടത്ത് മറ്റു സ്റ്റേഷനുകളിലേക്ക് ഇവരുടെ സേവനം ലഭ്യമാക്കും.

വനിതാ ഓഫീസർമാർ ഇല്ലാത്ത സ്റ്റേഷനുകളിൽ വനിത സീനിയർ സിവിൽ പൊലീസ് ഓഫീസർമാരെയും സിവിൽ പൊലീസ് ഓഫീസർമാരെയും നിയോഗിക്കും. ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും.

വനിതാദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിൽ
വനിതാ കമാൻഡോകൾ ആയിരിക്കും ഡ്യൂട്ടിയിലുണ്ടാവുക. ക്ലിഫ് ഹൗസിന്റെ നിയന്ത്രണവും വനിത ഓഫീസർമാരുടെ നിയന്ത്രണത്തിലായിരിക്കും. വനിതാ വർഷമായി ഈ വർഷത്തെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

Story highlight: Women Officers in charge, State Police Station and Cliff House

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here