സാമൂഹ്യസേവന രംഗത്തുള്ള വനിതാ രത്‌ന പുരസ്‌കാരം സി ഡി സരസ്വതിക്ക്

സംസ്ഥാന സര്‍ക്കാരിന്റെ 2019 ലെ സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്‌ന പുരസ്‌കാരത്തിനായി മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി ഡി സരസ്വതിയെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അരിവാള്‍ രോഗത്തെ അതിജീവിച്ചുകൊണ്ട് അരിവാള്‍ രോഗികള്‍ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ചയാളാണ് സി ഡി സരസ്വതി. അരിവാള്‍ രോഗികളെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന പ്രവണത തിരിച്ചറിഞ്ഞ് അവരെ സംരക്ഷിക്കുന്നതിനായി സിക്കിള്‍സെല്‍ അനീമിയ പേഷ്യന്റ് അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു.

കൂടാതെ അവരുടെ അവകാശങ്ങള്‍ക്കായി നിരന്തരം പ്രയത്‌നിക്കുകയും ചെയ്തു. സരസ്വതിയുടെ അക്ഷീണ പ്രവര്‍ത്തനം കൊണ്ട് അരിവാള്‍ രോഗികള്‍ക്ക് സമുദായ വ്യത്യാസമില്ലാതെ രണ്ടായിരം രൂപ പെന്‍ഷന്‍ ലഭ്യമാക്കുവാനും കഴിഞ്ഞു.

Story Highlights: vanitha ratna puraskaram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top