കൂടത്തായി കൊലപാതക പരമ്പര; വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറിയെ പ്രതിയാക്കാൻ അനുമതി

കൂടത്തായി കൊലപാതക പരമ്പരയിൽ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറിയെ പ്രതിയാക്കാൻ അനുമതി. നോട്ടറി അഭിഭാഷകനായ അഡ്വ. സി വിജയകുമാറിനെ റോയ് തോമസ് വധക്കേസിൽ പ്രതിചേർക്കാനാണ് നിയമ സെക്രട്ടറി അനുമതി നൽകിയത്. വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ മനോജ്കുമാർ കേസിൽ നാലാം പ്രതിയാണ്. മനോജ് കുമാറിന്റെ നിർദേശപ്രകാരമാണ് വിജയകുമാർ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തി.

കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളി ജോസഫ് ഭർതൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി വ്യാജ ഒസ്യത്ത് തയാറാക്കിയത് സാക്ഷ്യപ്പെടുത്തി എന്നതാണ് കുറ്റം. നോട്ടറി അഭിഭാഷകനായ അഡ്വ. സി വിജയകുമാറിനെ റോയ് തോമസ് വധക്കേസിൽ പ്രതിചേർക്കാനാണ് നിയമ സെക്രട്ടറി അനുമതി നൽകിയത്. നോട്ടറി എന്ന നിലയിൽ ചെയ്യുന്ന ജോലികൾക്ക് നിയമസംരക്ഷണം ഉള്ളതിനാൽ പ്രതിചേർക്കാൻ സർക്കാരിന്റെ അനുമതി ആവശ്യമായതിനാലാണ് അന്വേഷണസംഘം നിയമ സെക്രട്ടറിക്ക് അപേക്ഷ നൽകിയത്.

വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ മനോജ്കുമാർ കേസിൽ നാലാം പ്രതിയാണ്. മനോജ് കുമാറിന്റെ നിർദേശപ്രകാരമാണ് വിജയകുമാർ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top