Advertisement

മെഷർമെന്റ് ടേപ്പിലും ഹെയർ ഡ്രയറിലുമായി കടത്താൻ ശ്രമിച്ച സ്വർണം നെടുമ്പാശേരിയിൽ പിടികൂടി

March 7, 2020
Google News 1 minute Read

മെഷർമെന്റ് ടേപ്പിന്റെ രൂപത്തിലും ഹെയർ ഡ്രയറിനുള്ളിലുമായി കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. സൗദിയിൽ നിന്നെത്തിയ കോഴിക്കോട്, മലപ്പുറം സ്വദേശികളിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.

കോഴിക്കോട് സ്വദേശിയിൽ നിന്ന് മുക്കാൽ കിലോയും മലപ്പുറം സ്വദേശിയിൽ നിന്ന് അരകിലോ സ്വർണവുമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് 53 ലക്ഷം രൂപ വിലമതിക്കും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അനധികൃതമായി കടത്താൻ ശ്രമിച്ച ഏഴു കിലോയോളം സ്വർണമാണ് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.

Story highlight: Gold smuggling

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here