യെസ് ബാങ്ക് പുനരുദ്ധാരണം എസ്ബിഐയ്ക്ക് 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള വിധത്തില്‍

യെസ് ബാങ്ക് പുനരുദ്ധാരണം എസ്ബിഐയ്ക്ക് 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള വിധത്തില്‍ നടത്താന്‍ തീരുമാനം. ഇതിനായി തയാറാക്കിയ കരട് നിര്‍ദേശത്തില്‍ എസ്ബിഐ പൊതുജനാഭിപ്രായം ആരാഞ്ഞു. അതേസമയം യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചയുണ്ട്. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടന്നു.

യെസ് ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ ഏതൊക്കെ വിധത്തിലായിരുന്നുവെന്നത് സംബന്ധിച്ച പ്രാധമിക ധാരണ ഇതിനകം സിബിഐയും ഇഡിയും രൂപപ്പെടുത്തിക്കഴിഞ്ഞു. അനില്‍ അമ്പാനി ഗ്രൂപ്പ്, ഡിഎച്ച്എഫ്എല്‍, ഐഎല്‍എഫ്എസ്, വോഡാഫോണ്‍ എന്നീ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പകളാണ് യെസ് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. വായ്പകള്‍ അനുവദിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

Story Highlights: yes bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top