Advertisement

പക്ഷിപ്പനി; ഇടുക്കിയിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി

March 8, 2020
Google News 1 minute Read

പക്ഷിപ്പനി ഭീതിയില്‍ ഇടുക്കി ജില്ലയിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമേട് ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പരിശോധന നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലേക്ക് ബ്രോയിലര്‍ കോഴികളെ എത്തിക്കുന്ന പ്രധാന മാര്‍ഗമാണ് കമ്പംമേട് ചെക്ക് പോസ്റ്റ്.

ദിനംപ്രതി ഇരുപത്തയ്യായിരത്തോളം കിലോ ബ്രോയിലര്‍ കോഴിയാണ് കമ്പംമേട് ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് എത്തുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വന്‍ സന്നാഹമാണ് മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റില്‍ ഒരുക്കിയിട്ടുള്ളത്. കോഴികളുമായി വരുന്ന വാഹനങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് കടത്തിവിടുന്നത്.

കഴിഞ്ഞ ദിവസം കോഴികളുമായി വന്ന വണ്ടിയില്‍ ചത്ത കോഴികളെ കണ്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് തന്നെ മടക്കി അയച്ചിരുന്നു. ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

Story Highlights:Bird flu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here