ശ്രിതാ ശിവദാസ് നായികയാകുന്ന തമിഴ് ചിത്രം ‘ഡൂഡി’യുടെ ടീസർ പുറത്ത്

മലയാളി താരം ശ്രിതാ ശിവദാസ് നായികയാകുന്ന തമിഴ് ചിത്രം ‘ഡൂഡി’യുടെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സിനിമയിലെ നായകൻ കാർത്തിക് രാജ്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് രാജും സാം ആർഡിഎക്‌സുമാണ്. സിനിമ നിർമിച്ചിരിക്കുന്നത് കണക്ടിംഗ് ഡോട്ട്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കാർത്തിക് രാജാണ്. ശ്രിതാ ശിവദാസിനെയും കാർത്തിക് രാജിനെയും കൂടാതെ മണിഗണ്ഠൻ, അർജുൻ, മധുസൂധൻ, എഡ്വിൻ രാജ്. സനാ ശാലിനി, ജീവാ രവി, ശ്രീരഞ്ജിനി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം- മദൻ സുന്ദർരാജ്, സുനിൽ ജി എൻ. സംഗീത സംവിധാനം- കെ സി ബാലസരൻഗൻ, എഡിറ്റിംഗ്- സാം ആർഡിഎക്‌സ്, എന്നിവരാണ് നിർവഹിക്കുന്നത്. ഓർഡിനറി എന്ന സിനിമയിലൂടെ മലയാളികൾക്കെല്ലാം സുപരിചിതയായ താരമാണ് ശ്രിതാ ശിവദാസ്. പിന്നീട് 10.30 എഎം ലോക്കൽ കോൾ, കൂതറ, റാസ്പുടിൻ എന്നീ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.
sritha sivadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here