ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം തികയും മുൻപ് പാലം തകർന്നു

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം തികയും മുൻപേ മേൽപാലത്തിന്റെ ഭാഗം അടർന്നുവീണു. ഹരിയാനയിലാണ് സംഭവം. പട്ടോഡിയിലെ ഡൽഹി-ജയ്പൂർ റെയിൽവേ ലൈനിന് മുകളിലൂടെയുള്ള മേൽപാലത്തിന്റെ വശങ്ങളാണ് തകർന്നു വീണത്.

പതിനാല് കോടി ചെലവിൽ നിർമിച്ചതാണ് ഈ പാലം. 2019 സെപ്തംബറിലാണ് പാലത്തിന്റെ ഉദ്ഘാടനം നടന്നത്. ആറ് മീറ്ററോളം വ്യാസത്തിലുള്ള വലിയ ദ്വാരമാണ് മേൽപാലത്തിൽ വീണത്. കോൺക്രീറ്റും കമ്പിയുമടക്കമുള്ള ഭാഗങ്ങൾ താഴേക്ക് ഊർന്നു വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ ആർക്കും പരുക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top