കൊറോണയെ പ്രതിരോധിക്കാൻ മുടിവെട്ട് പുതിയ രീതിയിൽ പരീക്ഷിച്ച് ചൈനീസ് ബാർബർമാർ; വിഡിയോ കാണാം

കൊറോണ ആദ്യം പടർന്നു പിടിച്ച ചൈനയിൽ രോഗം പടരാതിരിക്കാൻ വിചിത്രവും ക്രിയാത്മകവുമായ വഴികളാണ് പലരും തേടുന്നത്. അതിലൊന്നാണ് അവിടെ നിന്നുള്ള ബാർബർ ഷോപ്പുകളിൽ മുടി വെട്ടുന്നതിന് ബാർബർമാർ കണ്ടുപിടിച്ച വ്യത്യസ്ത രീതികൾ. സമൂഹമാധ്യമങ്ങളിൽ വൈറലാണ് ചൈനയിൽ മുടി വെട്ടുന്ന രംഗങ്ങൾ. നീളമുള്ള വടിയിൽ ചീർപ്പ്. കടയിലെത്തുന്നവർക്കും മാസ്‌ക്. ചൈനയിലെ ബാർബർ ഷോപ്പുകളിൽ മുടി വെട്ടാനെത്തുന്നവർക്കായും സ്വന്തം സുരക്ഷയ്ക്കായും ബാർബർമാർ കണ്ടുപിടിച്ച മാർഗമാണിത്. ഒരു നിശ്ചിത അകലത്തിൽ നീളമുള്ള വടിയിൽ ചീർപ്പും മറ്റ് ഉപകരണങ്ങളും ഘടിപ്പിച്ചാണ് ഇവർ മുടിവെട്ടുന്നത്.

Read Also: കൊറോണ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ടി പി സെൻകുമാറിനോട് ആരോഗ്യമന്ത്രി

രോഗം പടരാതിരിക്കാൻ പൊതുയിടങ്ങളിലും മറ്റും ഒരാൾ മറ്റൊരാളിൽ നിന്ന് ചുരുങ്ങിയത് ഒന്നര മീറ്റർ അകലം പാലിക്കാനാണ് ചൈനീസ് ആരോഗ്യ വകുപ്പ് അധികൃതർ പൗരൻമാരോട് നിർദേശിച്ചിട്ടുള്ളത്. ഈ നിർദേശം ഉൾക്കൊണ്ടാണ് ബാർബർമാർ മുടി വെട്ടാൻ പുതുവഴി തേടിയത്.

കൈ കൊണ്ട് ചീർപ്പും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുമ്പോഴുള്ള പൂർണത ഉണ്ടാകില്ലെങ്കിലും സുരക്ഷിതത്വമുണ്ടെന്ന് ബാർബർ ഷോപ്പ് ഉടമകൾ പറയുന്നു. ഇത് സ്വന്തം സുരക്ഷയ്ക്കായി മാത്രമല്ല, മുടി വെട്ടാൻ വരുന്നവരുടെ കൂടി സുരക്ഷയെ കരുതിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മുടിവെട്ടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇക്കാലത്ത് ഒരു ബാർബറാകാൻ കരുത്തുറ്റ കൈകൾ ആവശ്യമാണെന്ന് കമന്റുകളിലൊന്നിൽ പറയുന്നു.


corona, china

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top