പുതിയ ബാങ്കിംഗ് പാർട്ണറായി ഐസിഐസിഐ ബാങ്ക്; ഫോൺ പേ പണമിടപാടുകൾ പൂർവ സ്ഥിതിയിലായി

യെസ് ബാങ്കിന് റിസർവ് ബാങ്ക് മോറട്ടോറിയം ഏർപ്പെടുത്തിയതോടെ പണ ഇടപാടുകൾ തടസപ്പെട്ട യുപിഐ ആപ്പ് ഫോൺ പേയിൽ സേവനങ്ങൾ പുനരാരംഭിച്ചു. യെസ് ബാങ്കിനു പകരം ഐസിഐസിഐ ബാങ്കുമായി പാർട്ണർഷിപ്പിലെത്തിയാണ് ഫോൺ പേ പ്രതിസന്ധി പരിഹരിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഫോണ്‍ പേ സിഇഒ സമീര്‍ നിഗം ആണ് വിവരം അറിയിച്ചത്.

“പ്രിയപ്പെട്ട ഫോൺ പേ ഉപഭോക്താക്കളേ, നമ്മൾ തിരികെ എത്തിയിരിക്കുകയാണ്. നാഷണൽ പേയ്മൻ്റ് കോർപ്പറേഷൻ്റെയും പുതിയ പാർട്ണറായ ഐസിഐസിഐ ബാങ്കിൻ്റെയും അശ്രാന്ത പരിശ്രമം കൊണ്ടാണ് ഇത് സാധ്യമായത്. ഇത് ഒരിക്കലും മറക്കില്ല”- തൻ്റെ ട്വീറ്റിലൂടെ സമീർ പറയുന്നു.

നേരത്തെ ഫോൺ പേ വഴിയുള്ള ഇടപാടുകൾ തടസപ്പെട്ടതിന് സമീർ നിഗം മാപ്പ് അപേക്ഷിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ തീവ്ര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സമീർ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പറഞ്ഞിരുന്നു.

ഫോണ്‍ പേ, ഭാരത് പേ തുടങ്ങിയ യുപിഐ തേഡ് പാര്‍ട്ടി ആപ്പുകളുടെ ബാങ്കിംഗ് പാർട്ണർ ആണ് യെസ് ബാങ്ക് ആണ്. ക്ലിയര്‍ ട്രിപ്, എയര്‍ടെല്‍, സ്വിഗ്ഗി, റെഡ് ബസ്, പിവിആര്‍, ഉഡാന്‍, ഫ്ലിപ്കാർട്ട് തുടങ്ങിയവയുടെയും ബാങ്കിം പാർട്നർ ആണ് യെസ് ബാങ്ക്.

10,000 കോടിയുടെ കിട്ടാക്കടമുളള ബാങ്കിന്‍റെ മൂലധനം ഉയര്‍ത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് എസ്ബിഐ യെസ് ബാങ്കിനു മേൽ മോറട്ടോറിയം ഏർപ്പെടുത്തിയത്. മാർച്ച് 5 വ്യാഴാഴ്ച മുതലാണ് യെസ് ബാങ്കിനു മേൽ മോറട്ടോറിയം ഏർപ്പെടുത്തിയത്. മോറട്ടോറിയം ഏപ്രിൽ 6 വരെ തുടരും.

Story Highlights: Phone pe new banking partner icici

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top