പെൺ കൂട്ടായ്മയിൽ സിനിമ ഒരുങ്ങുന്നു ‘വിത്ത് ലൗ’

വനിതാ ദിനത്തിൽ മലയാള സിനിമയ്ക്ക് പുതിയ തുടക്കം. മലയാളത്തിലെ ആദ്യത്തെ ഫുൾ വുമൺ ക്രൂ സിനിമ ‘ വിത്ത് ലൗ ‘ ആണ് പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് അണിയറയിലൊരുങ്ങുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ലിജിഷാ ഗോപാലനാണ് സിനിമ നിർമിക്കുന്നത്. ലിജിഷാ ഗോപാലന്റെ ആദ്യ നിർമാണ സംരംഭമാണിത്. ശ്രീഗോകുലം ഗ്രൂപ്പ് സാരഥിയും നിരവധി ഹിറ്റ് മലയാളം സിനിമകളുടെ നിർമാതാവുമായ ഗോകുലം ഗോപാലന്റെ മകളാണ് ലിജിഷാ ഗോപാലൻ. മുക്താ ദീദി ചന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് അമ്മയും തിരക്കഥാകൃത്തുമായ ദീദി ദാമോദരനാണ്. ബീനാ പോള്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം ഫൗസിയാ ഫാത്തിമയും സംഗീതം നൽകുന്നത് ഫാത്തിമാ റഫീഖ് ശേഖറുമാണ്.
Read Also: വനിതാ ദിനത്തിന്റെ ഭാഗമായി കൊച്ചിയില്‍ രാത്രി ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു
പ്രശസ്ത സിനിമാ താരം സീമ നായികാ വേഷത്തിലെത്തുന്നു എന്നതാണ് വിത്ത് ലൗ വിന്റെ മറ്റൊരു പ്രത്യേകത. ചിത്രം ത്രില്ലർ ഗണത്തിലുൾപ്പെടുന്നതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ ഹരിഹരനും പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഏപ്രിലിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
full women crew film, with love film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here