ആറ്റുകാല്‍ പൊങ്കാല: ദര്‍ശനത്തിനായി തിരക്ക്കൂട്ടരുത്, ഒരു കൈ അകലം എങ്കിലും പാലിക്കണം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്നവര്‍ ദര്‍ശനത്തിനായി തിരക്ക്കൂട്ടരുതെന്നും പിന്നിലും മുന്നിലുമുള്ള വ്യക്തിയില്‍ നിന്ന് ഒരു കൈ അകലം എങ്കിലും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ യാത്ര ചെയ്തവരും യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളും അവരുടെ താമസ സ്ഥലങ്ങളില്‍ പൊങ്കാലയിടണമെന്നും മന്ത്രി അറിയിച്ചു.

മറ്റ് നിര്‍ദേശങ്ങള്‍

ഹാന്‍ഡ് റെയിലിംഗുകള്‍ കഴിയുന്നിടത്തോളം തൊടരുത്.

റെയിലിംഗ് പോലുള്ള സ്ഥലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കൈ കഴുകുക

ദര്‍ശനത്തിനായി തിരക്കുകൂട്ടരുത്

പിന്നിലും മുന്നിലുമുള്ള വ്യക്തിയില്‍ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂ നില്‍ക്കണം.

ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചുകൊണ്ട് സാമൂഹിക ആശംസകള്‍ ഒഴിവാക്കണം

നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക

ചുമ, പനി, ശ്വസന ബുദ്ധിമുട്ട് അല്ലെങ്കില്‍ വൃക്ക അല്ലെങ്കില്‍ കരള്‍ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവര്‍ ദര്‍ശനം ഒഴിവാക്കണം.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക.

സംശയങ്ങള്‍ക്ക് ഫോണ്‍: 04712552056. ടോള്‍ ഫ്രീ നമ്പര്‍ 1056.

Story Highlights: aattukal ponkala ulsavam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top