ആദിവാസി ജീവിതം പശ്ചാത്തലമാക്കി ‘കാന്തി’ ഒരുങ്ങുന്നു

ആദിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി സിനിമ കാന്തി ഒരുങ്ങുന്നു. തീണ്ടൽ കൽപിക്കപ്പെട്ട ആദിവാസി ജനവിഭാഗം അനുഭവിക്കുന്ന യാതനകളും അടിമത്വവും ആണ് സിനിമയുടെ പ്രതിപാദ്യ വിഷയം. ഉൾപ്രേദേശങ്ങളിലെ ആദിവാസി ജനതയ്ക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര മാർഗ നിർദേശമോ മതിയായ ബോധവത്കരണമോ കിട്ടാത്തത് മൂലം കാഴ്ച ശക്തി നിഷേധിക്കപ്പെട്ട കാന്തി എന്ന കുട്ടിയുടെയും അമ്മയുടെയും കഥയാണ് സിനിമയിലൂടെ തുറന്നു കാട്ടുന്നത്. അടിമ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ഈ വിഭാഗത്തിന് മേലധികാരികളിൽ നിന്ന് നേരിടേണ്ടി വരുന്ന പീഡനവും ഒറ്റപ്പെടുത്തലും ആണ് ചിത്രത്തിന്റെ പ്രമേയം.
Read Also: പെൺ കൂട്ടായ്മയിൽ സിനിമ ഒരുങ്ങുന്നു ‘വിത്ത് ലൗ’
സിനിമ സംവിധാനം ചെയ്യുന്നത് അവാർഡ് ജേതാവായ സംവിധായകൻ അശോക് നാഥാണ്. കഥയും സംവിധായകന്റേതാണ്. തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് അനിൽ മുഖത്തല. സഹ സംവിധാനം -ഗിനി സുധാകരൻ, സുരേഷ് ഗോപാൽ, ഛായാഗ്രഹണം- സുനിൽ പ്രേം, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മുഖത്തല, വിജയൻ മുഖത്തല. ശൈലജ, ശ്രീകൃഷ്ണ, ബിനിപ്രേംരാജ്, സാബു, വിജയൻ മുഖത്തല, അനിൽ മുഖത്തല, അരുൺ പുനലൂർ, സുരേഷ് മിത്ര തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു. കാന്തി മെയ് അവസാന വാരത്തോടെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
kanthi film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here