റൊണാൾഡീഞ്ഞോയ്ക്കും സഹോദരനും ജാമ്യമില്ല

വ്യാജ പാസ്‌പോർട്ടുമായി പിടിയിലായ ബ്രസീൽ ഇതിഹാസ ഫുട്‌ബോൾ താരം റൊണാൾഡീഞ്ഞോയ്ക്ക് ജാമ്യമില്ല. സഹോദരൻ റോബോർട്ടോയ്ക്കും ജാമ്യം പാരഗ്വൊയിലെ കോടതി നിഷേധിച്ചു. ഇരുവരെയും കരുതൽ തടങ്കലിൽ തന്നെ വയ്ക്കാൻ ജഡ്ജി ക്ലാര റൂയിസ് ഡയസ് ഉത്തരവിട്ടു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ കുറ്റമാണിത്. അതിനാലാണ് ജാമ്യം അനുവദിക്കാത്തതെന്ന് ജഡ്ജി പറഞ്ഞു. വ്യാജ പാസ്‌പോർട്ട് കൈവശം വച്ചത് കൂടാതെ മറ്റു ചില കുറ്റങ്ങൾ കൂടി ഇവർ ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മറ്റ് കുറ്റങ്ങൾ എന്താണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ താരത്തേയും സഹോദരനെയും കസ്റ്റഡിയിൽ വയ്ക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു താരത്തിന്‍റെ അഭിഭാഷകൻ വാദിച്ചത്. കുറ്റം ഇരുവരും ഏറ്റുപറഞ്ഞെന്നും വ്യാജ പാസ്‌പോർട്ടാണെന്ന വിവരം ഇരുവർക്കും അറിയില്ലെന്നുമായിരുന്നു അഭിഭാഷകൻ പറഞ്ഞത്. ഇരുവരെയും തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത് അസുൻസ്യോനിലെ സ്‌പെഷ്യലൈസ്ഡ് പൊലീസ് ഗ്രൂപ്പ് ആസ്ഥാനത്താണ്. താരത്തിന് കിടക്കയും പുതപ്പും നൽകിയത് ഒരു സന്ദർശകനാണ്. കൂടാതെ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്തു.

Read Also: കള്ള പാസ്പോർട്ടുമായി റോണാൾഡീഞ്ഞോ പിടിയിൽ

ഒരു ചാരിറ്റി പരിപാടിക്കായി എത്തിയ ഇരുവരും വിമാനത്താവളത്തിലെ പരിശോധനകളിൽ നിന്നൊക്കെ രക്ഷപ്പെട്ടെങ്കിലും പരാഗ്വേയിലെ ഒരു ഹോട്ടലിൽ വച്ച് പിടിയിലാവുകയായിരുന്നു. പാസ്‌പോർട്ടിൽ മറ്റു വിവരങ്ങളൊക്കെ കൃത്യമായി രേഖപ്പെടുത്തിയിരുന്നെങ്കിലും പൗരത്വം പരാഗ്വെ ആണെന്ന് കാണിച്ചിരുന്നു. ഇതേത്തുടർന്ന് സംശയം തോന്നിയ ഹോട്ടൽ അധികൃതർ പരിശോധിച്ചതിനെത്തുടർന്നാണ് പാസ്‌പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിയത്. അതേ സമയം, ഇരുവരും എത്തിയത് ഒരു കസീനോ പ്രമോഷന്റെ ഭാഗമായാണെന്നും സൂചനകൾ ഉണ്ട്.

 

ronaldinho

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top