ആറ്റുകാൽ പൊങ്കാലയ്ക്ക് വിദേശികൾ; ഹോട്ടലുകൾക്കെതിരെ നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ആറ്റുകാൽ പൊങ്കാലയ്ക്ക് വിദേശികൾ എത്തിയതിൽ ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ നിർദേശങ്ങൾ ലംഘിച്ചതിനാണ് നടപടിയുണ്ടാകുക. വിദേശികളെ തിരിച്ചയച്ചതായും മന്ത്രി പറഞ്ഞു.
കോവളത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ആറ് പേരുടെ സംഘം പൊങ്കാലയ്ക്ക് എത്തിയത്. വിദേശികൾക്ക് ഹോട്ടലുകളിൽ പൊങ്കാലയിടാമെന്ന് ആരോഗ്യമന്ത്രി നേരത്തേ നിർദേശം നൽകിയിരുന്നു. പനി, ചുമ, ശ്വാസതടസം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. രോഗബാധിത രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവരും മാറിനിൽക്കണമെന്നും നിർദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് വിദേശികൾ പൊങ്കാലയിടാൻ എത്തിയത്.
read also: ഹൈപ്പർ ടെൻഷന് ചികിത്സ തേടിയവർ ഡോളോ വാങ്ങി; റാന്നി സ്വദേശികളുടെ വാദം തള്ളി കളക്ടർ പി ബി നൂഹ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here