കൊവിഡ് 19; ഏഴാം ക്ലാസ് വരെ പരീക്ഷയില്ല; പൊതുപരിപാടികൾക്കും നിയന്ത്രണം

സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനം. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവയ്ക്കാനാണ് തീരുമാനം. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ പരീക്ഷ മാറ്റിവയ്ക്കില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

കൊറോണ പടരുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പരീക്ഷകൾ നടത്താനാണ് തീരുമാനം. ഏഴാം ക്ലാസുവരെയുള്ള പരീക്ഷകൾ മാറ്റി. അംഗൻവാടി മുതൽ ഏഴ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഉണ്ടായിരിക്കില്ല. സംസ്ഥാനത്ത് പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

story highlights- corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top