കൊറോണ : പത്തനംതിട്ടയിൽ നിന്ന് ചാടിപ്പോയ നിരീക്ഷണത്തിലായിരുന്ന യുവാവിനെ തിരിച്ചെത്തിച്ചു

പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് യുവാവ് ശആുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ വാതിൽ തുറന്ന് പുറത്തിറങ്ങിയ യുവാവ് കടന്നുകളയുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. തുടർന്ന് ഇയാളുടെ പേരുവിവരങ്ങൾ ജില്ലാ ഭരണകൂടം പൊലീസിന് കൈമാറി.

രോഗം സ്ഥിരീകരിച്ച ആളുകളുമായി യുവാവ് അടുത്തിടപഴകിയിരുന്നു. ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. എന്നാൽ, യുവാവിന് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല.

Story Highlights- Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top