Advertisement

ടെഡി ബെയറിന് ജീവൻ വയ്ക്കുന്നു; ആര്യയുടെ ‘ടെഡി’ ട്രെയിലർ പുറത്ത്

March 10, 2020
Google News 2 minutes Read

പാവകളെ ഇഷ്ടമുള്ളവർക്കൊക്കെ ടെഡി ബെയറിനെ പ്രിയമാണ്. എന്നാൽ ടെഡിയ്ക്ക് ജീവൻ വച്ചാലോ? എന്നിട്ട് ടെഡി ബെയർ സംസാരിച്ചാലോ? ആര്യ നായകനാകുന്ന ‘ടെഡി’ എന്ന സിനിമയിൽ ടെഡി ബെയറിന് ജീവൻ വയ്ക്കുന്നു. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നായകന്റെ ജീവിതത്തിലേക്ക് ജീവൻ വയ്ക്കുന്ന ഒരു ടെഡി ബെയർ കടന്നുവരുന്നതാണ് സിനിമയുടെ മുഖ്യ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. നർമത്തിന് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കുന്നത്.

Read Also: അന്ധവിശ്വാസികൾ കാണേണ്ട സിനിമ; ട്രാൻസിനെ പ്രശംസിച്ച് തമ്പി ആന്റണി

സയേഷാ സൈഗാളാണ് സിനിമയിൽ ആര്യയുടെ നായികയായി എത്തുന്നത്. ശക്തി സൗന്ദർ രാജനാണ് ചിത്രത്തിന്റെ സംവിധായകൻ. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. സയൻസ് ഫിക്ഷൻ സിനിമയായ ടിക്- ടിക്- ടിക്, സോംബി സിനിമയായ മിരുതൻ എന്നിവയും നേരത്തെ സംവിധായകൻ ഒരുക്കിയിട്ടുണ്ട്.

സിനിമ നിർമിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ്. തമിഴിലെയും തെലുങ്കിലെയും പ്രശസ്ത സംഗീത സംവിധായകനായ ഡി ഇമ്മനാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകൻ എസ് യുവ. ഹോളിവുഡില്‍ നേരത്തെ തന്നെ ടെഡി ബെയറിന് ജീവൻ വയ്ക്കുന്നതും സംസാരിക്കുന്നതുമായ പ്രമേയത്തിൽ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സിനിമാ ലോകത്ത് ഇത്തരം ചിത്രങ്ങൾ വിരളമാണ്. സിനിമയുടെ റിലീസ് ഈ അടുത്തു തന്നെയുണ്ടാകുമെന്നാണ് ടീസറിൽ. നേരത്തെ ഇറങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

 

teddy trailer, actor arya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here