Advertisement

കൊറോണ: ഐസൊലേഷൻ വാർഡിൽ നിന്ന് പോയ ആൾക്കെതിരെ കേസെടുക്കും

March 10, 2020
Google News 1 minute Read

കൊറോണ സംശയത്തെ തുടർന്ന് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ യുവാവിനെതിരെ കേസെടുക്കും. പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെയാണ് യുവാവ് കടന്നുകളഞ്ഞത്.
ആരുടെയും ശ്രദ്ധയിൽപ്പെടാതെ വാതിൽ തുറന്ന് യുവാവ് പുറത്തിറങ്ങുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. പിന്നീട് വീട്ടിൽ നിന്ന് ഇയാളെ കണ്ടെത്തുകയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

read also: കൊറോണ : പത്തനംതിട്ടയിൽ നിന്ന് ചാടിപ്പോയ നിരീക്ഷണത്തിലായിരുന്ന യുവാവിനെ തിരിച്ചെത്തിച്ചു

രോഗം സ്ഥിരീകരിച്ച ആളുകളുമായി യുവാവ് അടുത്തിടപഴകിയിരുന്നു. ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here