കൊവിഡ് 19 : സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതായി കളക്‌ട്രേറ്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കും കൊവിഡ് 19 സംബന്ധിച്ച സർക്കാർ ഉത്തരവുകൾ ബാധകമാണ്. ഇത് പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർക്കാർ ഇന്ന് മുതൽ മാർച്ച് 31 വരെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. മെഡിക്കൽ കോളജുകൾക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്.

Read Also : ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മദ്രസകൾക്ക് അവധി ആയിരിക്കും

സ്വകാര്യ ട്യൂട്ടോറിയലുകൾ മുതൽ മതപാഠശാലകൾക്ക് വരെ നിർദേശം ബാധകമാണ്. അതിനിടെ ചില പരീക്ഷാ കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സർക്കാർ നിർദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന താക്കീത് വന്നിരിക്കുന്നത്.

സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംഘടനകൾ പൊതുപരിപാടികൾ നിർത്തിവയ്ക്കുകയും, തിയറ്ററുകൾ അടയ്ക്കുകയും മറ്റും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.

Story Highlights- corona virus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top