ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു

മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച് ഒരു ദിവസത്തിന് ശേഷമാണ് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി ജ്യോതിരാദിത്യ സിന്ധ്യ അമിത് ഷായും നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാജി സമർപ്പിക്കുകയായിരുന്നു. തന്നെ അനുകൂലിക്കുന്ന പതിനെട്ട് എംഎൽഎമാരെ സിന്ധ്യ ബംഗളൂരുവിലേക്ക് മാറ്റിയിരുന്നു.

മോദി, അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി നേതാവ് നരോത്തം മിശ്ര സിന്ധ്യയെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കിയിരുന്നു.

Story Highlights- BJP, jyothiradithya sindhya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top