രാജ്യാന്തര വിപണിയിലെ എണ്ണ വിലയിൽ വീണ്ടും ഇടിവ്; പെട്രോൾ വില ആറ് രൂപ വരെ കുറയാൻ സാധ്യത

ഇന്ധന വില ഇനിയും കുറയും. രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ അടുത്ത ആഴ്ച വൻ ഇടിവുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആറ് രൂപ വരെ ലിറ്ററിന് കുറയുമെന്നാണ് വിവരം. അസംസ്‌കൃത എണ്ണയുടെ വില രാജ്യാന്തര വിപണിയിൽ കൂപ്പുകുത്തിയതോടെയാണ് ഇത്തരത്തിൽ രാജ്യത്തിനകത്തും വില കുറയുമെന്ന് റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുന്നത്.

Read Also: കൊറോണ നിരീക്ഷണത്തിലുള്ളയാൾ കളക്ടറേറ്റിൽ; ബഹളം; താക്കീത് നൽകി തിരിച്ചയച്ചു

രാജ്യാന്തര വിപണിയിൽ 30 ശതമാനമാണ് എണ്ണവില താഴ്ന്നത്. കൊറോണ ലോകരാജ്യങ്ങളിൽ പടർന്നത് മൂലം 35 ഡോളറിനടുത്താണ് ബാരലിന് വില. പക്ഷേ വിലയിടിവിന് അനുസരിച്ചുള്ള വിലക്കുറവ് രാജ്യത്തിനകത്ത് ഉണ്ടായിട്ടില്ല. വിലമാറ്റത്തിനായി ഉപഭോക്താക്കൾ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഇന്ധന വില പുതുക്കുന്നതെന്നാണ് ഇതിന് ഇന്ത്യൻ ഓയിൽ കോർപറേഷൻ നൽകുന്ന വിശദീകരണം. ഇനിയുള്ള ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ അവസ്ഥയിൽ മാറ്റമില്ലെങ്കിൽ ആഭ്യന്തര വിപണിയിലും വലിയ വിലക്കുറവിന് സാധ്യതയുണ്ടെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. വിലയിൽ ആറ് രൂപയുടെ വരെ മാറ്റം വരാനാണ് സാധ്യത കൽപ്പിക്കുന്നത്. അടുത്തയാഴ്ച ആയിരിക്കും വിലയിലെ മാറ്റം ആഭ്യന്തര വിപണിയിൽ പ്രകടമായി കാണുക.

അതേസമയം രൂപയുടെ മൂല്യം രാജ്യാന്തര വിപണിയിലെ എണ്ണവിലയോടൊപ്പം തന്നെ താഴ്ന്നതിനാൽ എണ്ണവില വിപണിയിലെ വിലമാറ്റത്തിന്റെ ഗുണം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിക്കില്ലെന്ന് വിപണി വിദഗ്ധർ പറയുന്നു. എണ്ണ ഇറക്കുമതി ചെയ്യാനായി കമ്പനികൾ കൂടുതൽ പണം മുടക്കേണ്ടി വരും. രാജ്യന്തര വിപണിയിൽ ഇന്ധന വില അസാധാരണമാം വിധം താഴ്ന്നിട്ടും അത് ഇന്ത്യൻ വിപണിയിൽ വലിയ ഇളക്കങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല. 25 പൈസയിൽ താഴെയാണ് മിക്ക ദിവസങ്ങളിലും കുറഞ്ഞിരിക്കുന്നത്.

 

petrol- diesel rate will decrease

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top