സംസ്ഥാനത്ത് കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കെ കോളജുകൾ അടക്കം മിക്ക വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ ജീവനക്കാർക്ക് അവധി ബാധകമല്ല.

Read Also: കൊവിഡ് 19; വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം: മുഖ്യമന്ത്രി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് താഴെയുള്ള പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ കോളജുകളിലും സർവകലാശാലാ പഠന വകുപ്പുകളിലും മാർച്ച് 31 വരെ ക്ലാസുകൾ ഉണ്ടാകില്ലെന്ന് അറിയിപ്പുണ്ട്. ഹോസ്റ്റലുകളും അടച്ചിടും. ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗും ഒഴിവാക്കിയിട്ടുണ്ട്. സർവകലാശാലാ പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്നുമാണ് അറിയിപ്പ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ക്ലാസുകളും എട്ടാം സെമസ്റ്റർ ഒഴികെയുള്ള ഇന്റേണൽ പരീക്ഷകളും ഇനിയൊരറിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചതായി രജിസ്ട്രാർ അറിയിച്ചു. അധ്യാപക- അനധ്യാപക ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ലെന്നും അറിയിപ്പുണ്ട്.

കേരള സർവകലാശാലയുടെ പഠന വകുപ്പുകളുടെ പഠന-ഗവേഷണ പ്രവർത്തനങ്ങൾക്ക് മാർച്ച് 12 മുതൽ 31 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സർവകലാശാലയുടെ സി ബി സി എസ് എസ് പരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിച്ചു. പി എച്ച് ഡി ഓപ്പൺ ഡിഫൻസുകൾക്ക് പ്രത്യേക ക്രമീകരണമുണ്ട്. സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന യു ഐ ടി, യു ഐ എം, എൻജിനീയറിംഗ്, ബി എഡ് കോളജുകൾക്ക് അവധി ബാധകം. കേരള കേന്ദ്രസർവകലാശാലയിലും മാർച്ച് 22 വരെ ക്ലാസുകൾ ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല മാർച്ചിൽ നടത്താൻ നിശ്ചയിച്ച പരീക്ഷകൾക്കും മൂല്യനിർണയത്തിനും മാറ്റമില്ല. മഹാത്മാഗാന്ധി സർവകലാശാലയില്‍ പരീക്ഷകൾ മുൻനിശ്ചയപ്രകാരം നടക്കുമെന്നാണ് വൈസ് ചാൻസലറുടെ അറിയിപ്പ്. അഫിലിയേറ്റഡ് കോളജുകൾക്കും പഠന വകുപ്പുകൾക്കും 31 വരെ അവധിയാണ്. ഈ മാസം 31 വരെ സഹകരണ യൂണിയൻ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ, കോളജുകൾ, കിക്മ, കിക്മ ആർട്‌സ് ആൻഡ് സയൻസ് കോളജ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. പരീക്ഷകളും വൈവയും റദ്ദാക്കി. ജീവനക്കാർക്ക് അവധി ബാധകമല്ല.

 

corona, educational institutions closes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top