Advertisement

മുത്തൂറ്റ് സമരം; നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്‌പോര്

March 12, 2020
Google News 1 minute Read

മുത്തൂറ്റ് സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്‌പോര്. ഒരു നിയമത്തേയും അംഗീകരിക്കുന്നില്ലെന്ന മാനേജ്‌മെന്റ് നിലപാടിനൊപ്പം നിൽക്കാൻ സർക്കാരിനാകില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു.

പ്രതിപക്ഷം മുത്തൂറ്റ് മാനേജ്‌മെന്റിനെ അനുകൂലിക്കുന്നുവെന്ന മന്ത്രിയുടെയും എം സ്വരാജിന്റേയും പരാമർശങ്ങളാണ് ബഹളത്തിൽ കലാശിച്ചത്. മുത്തൂറ്റ് ബ്രാഞ്ചുകളിൽ നടക്കുന്ന സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ചോദ്യോത്തര വേളയിൽ അൻവർ സാദത്ത് ആവശ്യപ്പെട്ടു. സമരക്കാർ അക്രമം നടത്തുന്നുവെന്ന അദ്ദേഹത്തിന്റെ പരാമർശമായിരുന്നു ബഹളങ്ങളുടെ തുടക്കം.

എന്നാൽ, മാനേജ്‌മെന്റ് നിലപാടിനെ വിമർശിച്ച തൊഴിൽ മന്ത്രി, മുത്തൂറ്റ് തൊഴിലാളികൾ അക്രമം നടത്തിയിട്ടില്ലന്നും വ്യക്തമാക്കി. മുതലാളിമാരുടെ മുമ്പിൽ മുട്ടുവളച്ച് ന്യായീകരിക്കുന്ന ശബ്ദം അപമാനകരമാണെന്ന് എം സ്വരാജ് കുറ്റപ്പെടുത്തി.

അൻവർ സാദത്തിനെതിരായ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശനും രംഗത്തെത്തിയതോടെ സഭയിൽ ബഹളമായി. സഭ രേഖകൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയതോടെയാണ് ബഹളം അവസാനിപ്പിച്ചത്.

Story highligfht: Muthoot dispute,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here