കൊറോണ മുന്നറിയിപ്പിന് പിന്നിലെ പെൺ ശബ്ദം ഈ മലയാളിയുടേതാണ്…

ലോകം മുഴുൻ കൊറോണ ഭീതിയിലാണ്. കൊറോണയ്‌ക്കെതിരെ മുൻ കരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി നിരവധി നിർദേശങ്ങളും മുന്നറിയിപ്പുകളും നമ്മൾ ദിവസേന കേൾക്കുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഫോൺ വിളിക്കുമ്പോൾ ഒരു ചുമയ്ക്ക് അപ്പുറം കേൾക്കുന്ന മുന്നറിയിപ്പാണ്.
എന്നാൽ, 38 സെക്കന്റ് ദൈർഘ്യമുള്ള മുന്നറിയിപ്പിന് പിന്നിലെ ആ പെൺ ശബ്ദത്തിനുടമ ഒരു മലയാളിയാണ്. അതെ, ശ്രീപ്രിയയുടേത്. ബിഎസ്എൻഎല്ലിന്റെ മലയാളം അനൗൺസ്‌മെന്റിലൂടെ ശ്രദ്ധേയയായ ശ്രീപ്രിയയുടെ ശബ്ദമാണ് മുന്നറിപ്പിലൂടെ നമ്മൾ കേൾക്കുന്നത്.
പ്രീകോൾ ആയും കോളർ ട്യൂണായുമാണ് കൊറോണ വൈറസിനെതിരെയുള്ള നിർദേശം നൽകുന്നത്. എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്‌റ്റോർ ഡിപ്പോ ജൂനിയർ അക്കൗണ്ട്‌സ് ഓഫീസറാണ് ശ്രീപ്രിയ. മുൻപ് ബിഎസ്എൻഎല്ലിന് വേണ്ടിയും ശ്രീപ്രിയയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്.
ടെലികോം കമ്പനികൾ മുൻ കരുതൽ സന്ദേശങ്ങൾ ഇംഗ്ലീഷിൽ നൽകാൻ തുടങ്ങിയതോടെയാണ് ടെലികോം മന്ത്രാലയം മലയാളത്തിൽ സന്ദേശം നൽകുന്ന മാർഗം സ്വീകരിച്ചത്. കോൾ സ്വീകരിക്കുന്നയാളുടെ ഫോണിൽ ബെൽ അടിക്കും മുൻപുള്ള പ്രീകോൾ സെറ്റിംങ് ആയാണ് ശ്രീപ്രിയയുടെ ശബ്ദത്തിലുള്ള മുന്നറിയിപ്പ് കേൾക്കുന്നത്.
Story highlight: female voice, behind the Corona warning, Sreepriya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here