Advertisement

‘ആരോഗ്യമുള്ള വൃക്കകൾ എവിടേയും എല്ലാവർക്കും’; ഇന്ന് ലോക വൃക്ക ദിനം

March 12, 2020
Google News 2 minutes Read

മനുഷ്യനുപരിയായി പരിണാമം സംഭവിച്ച എല്ലാ ജീവി വർഗങ്ങളുടെയും ശരീരഘടനയുടെ പ്രധാന ഘടകമാണ് വൃക്ക. ശരീര ദ്രവങ്ങളുടെ ജൈവ പരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ പ്രധാന ധർമം. മനുഷ്യശരീരത്തിന്റെ 0.5% ഭാരം വരുന്ന ഈ അവയവം മുഷ്ടിയോളം വലിപ്പമുള്ളതാണ്. ലോകത്ത് 850 ദശ ലക്ഷം പേരാണ് വൃക്ക രോഗ ബാധിതരായിട്ടുള്ളവർ. പ്രായ പൂർത്തിയായവരിൽ 10ൽ ഒരാൾക്ക് വൃക്ക രോഗമുണ്ടെന്നാണ് കണക്ക്. എന്നാൽ, കൃത്യമായ സമയത്ത് ഇത് നിർണയിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത.

എല്ലാ വർഷവും മാർച്ച് 12 ആണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്.
അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി (International Society of Nephrology ) ,അന്താരാഷ്ട്ര കിഡ്‌നി ഫൗണ്ടേഷൻ (International Federation of Kidney Foundation) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും ഈ ദിവസത്തെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.

‘ആരോഗ്യമുള്ള വൃക്കകൾ എവിടേയും എല്ലാവർക്കും- രോഗപ്രതിരോധം മുതൽ നിർണയം വരെ: തുല്യ പരിരക്ഷണത്തിന്റെ ലഭ്യത’ എന്നതാണ് ഈ വർഷത്തെ ലോക വൃക്കദിനാചരണത്തിന്റെ പ്രമേയം.

വൃക്ക സംരക്ഷണം

വൃക്കകളുടെ പ്രവർത്തനം താറുമാറായാൽ വീണ്ടെടുക്കുക എന്നത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. അതുകൊണ്ടു തന്നെ വൃക്ക രോഗങ്ങളെ ചെറുക്കാൻ ചില കാര്യങ്ങൾ ജീവിത ശൈലിയുടെ ഭാഗമാക്കി മാറ്റിയാൽ ഇത് ഒഴിവാക്കാൻ കഴിയും.

  • ശരീര ഭാരം നിയന്ത്രിക്കുക: പൊണ്ണത്തടിയും അമിത ഭാരവും ഹൃദ്രോഗത്തിനും വൃക്ക രോഗത്തിനും പ്രമേഹത്തിനും ഒരു കാരണമാണ്. സോഡിയം കുറഞ്ഞ അളവിലുള്ള പ്രോസ്ഡ് മീറ്റ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവ ആഹാരക്രമത്തിൽ ഉൾപ്പെടുത്താതിരിക്കുക.
  • ധാരാളം വെള്ളം കുടിക്കുക: ഒരു ദിവസം പരമാവധി എട്ടു ഗ്ലാസ് വെള്ളത്തിലധികം കുടിയ്ക്കുന്നത് വൃക്കയുടെ പ്രവർത്തനം സുഗമമാക്കുന്നതിനും ശരീരത്തിൽ നിന്ന് സോഡിയവും വിഷാംശങ്ങളും നീക്കം ചെയ്യാൻ സഹായിക്കും.
  • പതിവായി വ്യായാമം ചെയ്യുക: സാധ്യമായ രീതിയിൽ പതിവായി വ്യായാമം ചെയ്യുന്നത് വൃക്ക രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.
  • രക്ത സമ്മർദ്ദത്തിന്റെ തോത് ക്രമീകരിക്കുക: 120/80 ആണ് ആരോഗ്യകരമായ രക്ത സമ്മർദത്തിന്റെ തോത്. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചാൽ വൃക്ക രോഗങ്ങളും തടയാം.

വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ

  • ദൈനം ദിന പ്രവർത്തനങ്ങളിലെ ശ്രദ്ധയില്ലായ്മ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്.
  • ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ മൂത്രത്തിലെ അണുബാധയുടെയോ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് വീക്കത്തിന്റെയോ ലക്ഷണമാണ്.
  • മൂത്രത്തിൽ രക്തത്തിന്റെ അംശം മൂത്രത്തിൽ കല്ലിന്റെയും ട്യൂമറിന്റെയും ലക്ഷണമാണ്.
  • കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം: പ്രോട്ടീൻ മൂത്രത്തിലേക്ക് കലരുന്നതിന്റെ ലക്ഷണമാണ് കണ്ണിനു ചുറ്റുമുള്ള വീക്കം.
  • പേശി വേദന, വിശപ്പില്ലായ്മ തുടങ്ങിയവയും വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങളായി കണക്കാക്കാവുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here