കൊവിഡ് ഭീതി; ആളൊഴിഞ്ഞ് കൊച്ചിയിലെ പൊതു ഇടങ്ങൾ

കൊവിഡ് ഭീതിയെ തുടർന്ന് ആളൊഴിഞ്ഞ് കൊച്ചിയിലെ പൊതു ഇടങ്ങൾ. ബസ് സ്റ്റാന്റുകളിലും വ്യാപാര കേന്ദ്രങ്ങളിലും ആളുകളുടെ എണ്ണം കുറഞ്ഞു. കടകൾ അടച്ചിടേണ്ട അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് ഭീതി മെട്രോ നഗരത്തെയും കാര്യമായി തന്നെ ബാധിച്ചുവെന്ന് പറയാം.
ആൾത്തിരക്കുകൾ കൂടിയിരുന്ന ഇടങ്ങൾ പലതും വിജനമാണ്. ഷോപ്പിംഗ് മാളുകളിലും മാർക്കറ്റുകളിലും ബസ് സ്റ്റാന്റുകളിലും നന്നേ തിരക്ക് കുറവ്. കൊച്ചിയുടെ പ്രധാന വ്യാപാര കേന്ദ്രമായ ബ്രോഡ് വേയിലും ആളുകളുടെ എണ്ണത്തിൽ വൻ കുറവാണനുഭവപ്പെട്ടത്. കടകൾ പലതും അടച്ചിടേണ്ട അവസ്ഥയിലാണെന്ന് വ്യാപാരികൾ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ നിർദേശത്തെതുടർന്നാണ് ജനങ്ങൾ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളത്. പൊതു പരിപാടികൾ നിർത്തലാക്കിയതും സിനിമ തിയറ്ററുകൾ അടച്ചിട്ടതും യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. നിരത്തുകളിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. കൊവിഡ് ഭീതി എത്രയും പെട്ടെന്ന് മാറാനും നിരത്തുകൾ സജീവമാക്കാനും കാത്തിരിക്കുകയാണ് കൊച്ചി.
Story highlight: Corona, kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here