Advertisement

കൊവിഡ് 19; ജു -മ-അ നമസ്‌കാരത്തിന് സമയം ക്രമീകരിച്ച് മഹല്ലുകൾ

March 13, 2020
Google News 2 minutes Read

സംസ്ഥാനത്ത് കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജു -മ-അ നമസ്‌കാരത്തിന് സമയം ക്രമീകരിച്ച് മഹല്ലുകൾ. ഒരു മണിക്കൂറിലേറെ സമയം എടുത്തിരുന്ന പ്രാർത്ഥന അര മണിക്കൂറായാണ് കുറച്ചത്.

കൊവിഡ് ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാനത്തെ മുസ്ലിം പള്ളികളിൽ ജുമാ നമസ്‌കാരത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. മുൻപ് മിക്ക പള്ളികളിലും 12.30 മുതൽ 2 മണി വരെ ആയിരുന്നു പ്രാർത്ഥനാ സമയം.

കൊവിഡ് 19 സ്ഥിരീകരിച്ച ജില്ലകൾക്ക് പുറമേ മറ്റ് ജില്ലകളിലും ജു -മ-അ സമയം ക്രമീകരിച്ചിട്ടുണ്ട്. ഒഴിവാക്കാൻ കഴിയാത്ത നമസ്‌കാരങ്ങൾ മാത്രമേ പള്ളികളിൽ നടത്തുയുള്ളു.

ആളുകൾ കൂടുന്ന പള്ളികളിലെ മറ്റു പ്രാർത്ഥനകളും ഒഴിവാക്കാനും മറ്റു പള്ളികൾ തീരുമാനിച്ചിട്ടുണ്ട്. വിവാഹങ്ങൾ മതാചാരപ്രകാരമുള്ള ചടങ്ങുകൾ മാത്രമായി ചുരുക്കണമെന്ന് മുൻപ് നിർദേശം നൽകിയിരുന്നു.

Story highlight: Mahalles,  time for Jamaa prayers

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here