പക്ഷിപ്പനി: മലപ്പുറം പരപ്പനങ്ങാടിയില്‍ കോഴികളെയും വളര്‍ത്തുപക്ഷികളെയും ഇന്ന് കൊന്നുതുടങ്ങും

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറത്ത് കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊല്ലുന്നതിനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. പരിശീലനം ലഭിച്ച 10 അംഗ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ആണ് പക്ഷികളെ കൊല്ലുക. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏകദേശം നാലായിരത്തോളം പക്ഷികളെയാണ് ഇന്ന് മുതല്‍ കൊന്നു തുടങ്ങുക.
അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് മൃഗസംരക്ഷണ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധിത പ്രദേശത്തെ കോഴി, താറാവ്, വളര്‍ത്തുപക്ഷികള്‍ എന്നിവയെയാണ് കൊല്ലുക.
ഇതിന് പുറമെ ഇവയുടെ തീറ്റ, മുട്ട എന്നിവയും ശേഖരിച്ച് തീയിട്ട് നശിപ്പിക്കും. അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച പരപ്പനങ്ങാടി 16 ഡിവിഷനായ പാലത്തിങ്ങല്‍ പ്രദേശത്തെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള കോഴിക്കടകളും മുട്ടവില്‍പന കേന്ദ്രങ്ങളും വളര്‍ത്തുപക്ഷി വില്‍പനശാലകളും പൂര്‍ണമായും അടപ്പിച്ചു. ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കോഴി വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
Story Highlights: Bird flu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here