മൂന്ന് പേര്‍ക്ക് കൊവിഡ് 19: തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇവര്‍ സഞ്ചരിച്ച റൂട്ടുകളും ഇടപഴകിയ ആളുകളേയും കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും കൂടുതല്‍ ഐസലേഷന്‍ റൂമുകളും സജ്ജീകരിച്ചു.
ജില്ലയില്‍ മൂന്നു പേര്‍ക്കാണ് കെവിഡ് 19 സ്ഥിരീകരിച്ചത്. ആകെ 226 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 208 പേരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 13 പേരെ ആശുപത്രികളില്‍ പുതിയതായി പ്രവേശിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാതല യോഗത്തിലാണ് തീരുമാനമായത്. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.
കളക്ടറുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. ഹോംസ്‌റ്റേകള്‍, ഹോട്ടലുകള്‍ , റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നരെ കണ്ടെത്തി രോഗമില്ലെന്ന് ഉറപ്പാക്കും. രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റ് ആശുപത്രികളില്‍ പോകാതെ ഇതിനായി സജ്ജമാക്കിയ ആശുപത്രികളില്‍ എത്തണം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 49 ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ ഐസിയു എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ 24 മുറികളാണ് സജ്ജമാക്കിയത്. കൂടാതെ പേരൂര്‍ക്കട മാതൃക ജില്ലാ ആശുപത്രിയിലും ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. രോഗബാധിതര്‍ സഞ്ചരിച്ച വഴികളും ഇടപഴകിയ ആള്‍ക്കാരേയും കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here