സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞ് 30,280 രൂപയിലെത്തി

സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 30,280 രൂപയിലെത്തി. 3790 രൂപയാണ് ഗ്രാമിന് വില.

ഇന്നലെ മാർച്ച് ഒമ്പതിലെ റെക്കോർഡ് വിലയിൽ നിന്ന് 1200 രൂപകുറഞ്ഞ് 30,600 രൂപയിലെത്തിയിരുന്നു. ഇതോടെ അഞ്ച് ദിവസത്തിനിടെ 2000 രൂപയുടെ കുറവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിൽ ഔൺസിന് 1,529.83 ഡോളർ താഴ്ന്നു.

ആഗോള ഓഹരിവിപണികളിലെ ഇടിവാണ് സ്വർണത്തിന് വിലകുറയാൻ കാരണം. അസംസ്‌കൃത എണ്ണ വിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയതും സ്വർണ വിലയെ സ്വാധീനിച്ചിട്ടുണ്ട്.

Story highlight: Gold rate todayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More