കൊവിഡ് 19 നെ പ്രതിരോധിക്കാം; കൈകൾ ഇങ്ങനെ വൃത്തിയാക്കാം…

ലോകം മുഴുവൻ ഭീഷണി പടർത്തി വ്യാപിക്കുകയാണ് കൊവിഡ് 19. എന്നാൽ ഭീതി ഒഴിവാക്കി ജാഗ്രതയോടെ കൊറോണ എന്ന മഹാമാരിയെ നേരിടാനാണ് ഭരണകൂടവും ലോക നേതാക്കളും നൽകുന്ന സന്ദേശം. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണയെ നമുക്ക് ഒരു പരിധി വരെ തടയാനാകാനും.

കൊവിഡ് 19 ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, ഐസോലേഷനിൽ കഴിയുന്നവരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായും സമ്പർക്കം പുലർത്താതിരിക്കുക, ഹസ്തദാനം, പരസ്പരമുള്ള സ്പർശനം, പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കൽ എന്നിവ പരമാവധി ഒഴിവാക്കുക തുടങ്ങിയവ കൊവിഡ് 19 നെ ചെറുക്കുന്നതിനുള്ള പ്രാഥമിക കാര്യങ്ങളാണ്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് തന്നെ കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

കൊറോണ വൈറസ് പ്രതിരോധം; മാസ്ക് ധരിക്കേണ്ടതെങ്ങനെ?

കൊറോണ വൈറസ് പ്രതിരോധം; മാസ്ക് ധരിക്കേണ്ടതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഡോ. ഷിമ്ന അസീസ് വിശദീകരിക്കുന്നു.

Posted by 24 News on Sunday, March 8, 2020

കൈകൾ വൃത്തിയാക്കുന്ന രീതി

കൈയ്യിലെ വാച്ച് ഉൾപ്പെടെയുള്ള ആഭരണങ്ങൾ അഴിച്ചു മാറ്റുക. സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിട്ടൈസറുകൾ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കാം.  20 മിനിട്ട് ഫലപ്രദമായി കൈകൾ വൃത്തിയാക്കാൻ എടുക്കുക.

  • സോപ്പോ മറ്റ് സാനിടൈസറോ രണ്ടോ മൂന്നോ തുള്ളി( പ്രസ്) കൈ വെള്ളയിൽ എടുക്കുക.
  • വിരലുകൾ കോർത്ത് കൈയ്യുടെ ഉൾവശം നന്നായി ഉരയ്ക്കുക.
    വിരലുകളുടെ പിൻ ഭാഗവും കഴുകുക.
  • തള്ള വിരലുകളും നന്നായി കഴുകുക.
    നഖങ്ങൾ കൈവെള്ളയിൽ ഉരക്കുക.
  • വിരൽ മുട്ടുകളും കൈവെള്ളയിൽ ഉരച്ച് കഴുകുക. ശേഷം കൈത്തണ്ടയും വൃത്തിയാക്കുക.

ഇത് ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും, ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷവും വളർത്തു മൃഗങ്ങളുമായി ഇടപെട്ടശേഷവും വൈറസ് ബാധിതൻ- ബാധിതനെന്ന് സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയതിനു ശേഷവും ചെയ്യുക.

Story highlight: Hand wash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top