Advertisement

‘കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ’ കേരളത്തിലെ ആരോഗ്യ സംവിധാനത്തെ പ്രശംസിച്ച് വ്യവസായി

March 14, 2020
Google News 1 minute Read

കേരളത്തിലെ സർക്കാർ ആരോഗ്യ സംവിധാനത്തെ പ്രകീർത്തിച്ച് ബെംഗളൂരുവിലെ വ്യവസായിയുടെ കുറിപ്പ് വൈറലാകുന്നു. അവധി ആഘോഷത്തിനായി ആലപ്പുഴയിലെത്തിയപ്പോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ഉണ്ടായ അനുഭവമാണ് ഇൻവെന്റോ റോബോട്ടിക്‌സ് കമ്പനി സിഇഒ ബാലാജി വിശ്വനാഥൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.

കുറിപ്പിന്റെ പരിഭാഷ വായിക്കാം,

ഏതാനും ആഴ്ച മുൻപാണ് അവധി ആഘോഷിക്കാൻ കുടുംബസമേതം കേരളത്തിലെ ആലപ്പുഴയിലെത്തിയത്. കേരളത്തിലെ പൊതുജനാരോഗ്യ സംരക്ഷണ സമ്പ്രദായം കണ്ട് അദ്ഭുതപ്പെട്ടു. ആലപ്പുഴ ബീച്ചിൽ വച്ച് രാവിലെ എന്റെ മകന് ചെറിയൊരു അപകടമുണ്ടായി. അവനേയും കൊണ്ട് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്കാണ് പോയത്. ഓർമയിൽ ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ പോകുന്നത്. എത്തി 30 നിമിഷത്തിനുള്ളിൽ തന്നെ തിരിച്ചറിയൽ രേഖയുടെ ആവശ്യം പോലുമില്ലാതെ പ്രവേശന നടപടികൾ പൂർത്തിയായി. അടുത്ത 30 സെക്കന്റിനുള്ളിൽ എമർജൻസി റൂമിലെ ഡോക്ടറെത്തി മകനെ പരിശോധിച്ച് പരുക്ക് സാരമല്ലെന്ന കാര്യം അറിയിച്ചു. അടുത്ത രണ്ട് മിനിറ്റിനുള്ളിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അഞ്ച് മിനിറ്റിനുള്ളിൽ ഡ്യൂട്ടി ഡോക്ടറെത്തി എക്‌സ്‌റേ ആവശ്യപ്പെട്ടു.പുലര്‍ച്ചെ ആയതിനാൽ എക്‌സ്‌റേ ടെക്‌നീഷ്യനെ വിളിച്ച് എഴുന്നേല്‍പ്പിക്കേണ്ടി വന്നെങ്കിലും രണ്ട് മിനിറ്റിനുള്ളിൽ അതും ശരിയായി. എല്ലിന് ഒടിവുകൾ ഇല്ലെന്നും ഓർത്തോ ഡിപ്പാർട്‌മെന്റിൽ കാണിക്കാനും ഡോക്ടർ പറഞ്ഞു. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഓർത്തോ ഡോക്ടറെ കാണിക്കാനായി വീണ്ടും ആശുപത്രിയിൽ ചെന്നു. അഞ്ച് മിനിറ്റ് കാത്തുനിന്നപ്പോൾ ഡോക്ടറെത്തി. അടുത്ത അഞ്ച് മിനിറ്റിനുള്ളിൽ മറ്റൊരു ഡ്യൂട്ടി ഡോക്ടറെത്തി ബാൻഡേജ് മാറ്റി മരുന്ന് കുറിച്ചു. എല്ലാ ഡോക്ടമാരെയും കാണാൻ ആകെ ചെലവായത് 20 മിനിറ്റും പൂജ്യം രൂപയുമാണ്. അവിടെ എനിക്ക് ആളുകളോ സ്വാധീനമോ ഇല്ല. ഭാഷ പോലും അറിയില്ലായിരുന്നു. ഇത് പോലെ ലോകത്തെവിടെയും ഞാൻ കണ്ടിട്ടേയില്ല. ഒരു പകർച്ചവ്യാധിക്ക് മുൻപിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല. സ്മാൾപോക്‌സ്, പ്ലേഗ്, പോളിയോ, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങളെയെല്ലാം ധൈര്യവും കാര്യക്ഷമതയും കൊണ്ട് പോരാടി. അതിനാൽ കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ.

Read Also: കൊവിഡ് 19 : ചൈനയ്ക്ക് പുറത്തുള്ള എല്ലാ ആപ്പിൾ സ്റ്റോറുകളും അടയ്ക്കുന്നു

തടസങ്ങളൊന്നും ഇല്ലാതെ തന്നെ അവധി ആഘോഷിക്കാനായതിന്റെ സന്തോഷവും ബാലാജി വിശ്വനാഥൻ പങ്കുവച്ചു. കുറിപ്പിന് താഴെ പല മലയാളികളും തങ്ങളുടെ സന്തോഷവും അഭിമാനവും കമന്റിലൂടെ അറിയിക്കുന്നുണ്ട്. രണ്ടായിരത്തിൽ അധികം ആളുകൾ പോസ്റ്റ് പങ്കുവച്ചു.

viral post, kerala’s health sector, bussiness man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here