കൊവിഡ് 19; കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ജാഗ്രതാ പരിശോധന ആരംഭിച്ചു

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ജാഗ്രതാ പരിശോധന ആരംഭിച്ചു. കാസർഗോഡ് ഡിവൈഎസ്പി പി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസും മെഡിക്കൽ ടീമും ചേർന്നാണ് മംഗലാപുരം- കോയമ്പത്തൂർ ഇന്റർസിറ്റി എക്‌സ്പ്രസിൽ ആദ്യ പരിശോധന നടത്തിയത്.

സംസ്ഥാനത്ത് അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനുകളിലെ പരിശോധന. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ പൊലീസും ആരോഗ്യ വിഭാഗവും റെയിൽവേ പൊലീസും ചേർന്നാണ് പരിശോധന ആരംഭിച്ചത്. മംഗലാപുരം- കോയമ്പത്തൂർ ഇന്റർ സിറ്റി എക്‌സ്പ്രസിൽ ആദ്യ പരിശോധന നടന്നു.

വിവിധ സ്‌ക്വാഡുകളായി കമ്പാർട്ടുമെന്റുകളിലെത്തി യാത്രക്കാരോട് ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയും. ലക്ഷണങ്ങളോ സംശയമോ തോന്നിയാൽ അടുത്ത സ്റ്റേഷനിൽ ആരോഗ്യ വിഭാഗത്തിന്റെ സേവനമെത്തിക്കും.

കാസർഗോഡ് നിന്നും കാഞ്ഞങ്ങാട് വരെ യാത്ര ചെയ്താണ് ട്രെനുകളിലെ പരിശോധന. ഒപ്പം ജില്ലയിലെ കാസർഗോഡ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ് ഡെസ്‌ക് സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

റോഡ്മാർഗം അതിർത്തി കടന്നെത്തുന്നവരെ പരിശോധിക്കാൻ തലപ്പാടി പെർല അതിർത്തികളിൽ വാഹന പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top