അവധി പ്രഖ്യാപനം; കൊറോണയ്ക്ക് ജയ് വിളിച്ച് ഐഐടി വിദ്യാർത്ഥികൾ; വിഡിയോ

കൊറോണാ ബാധയിൽ ലോകമാകെ ഭയന്ന് വിറക്കുമ്പോൾ അവധി കിട്ടിയതിൽ കൊറോണയ്ക്ക് ജയ് വിളിച്ച് വിദ്യാർത്ഥികൾ. മിക്ക സംസ്ഥാനങ്ങളിലും കൊറോണ ബാധയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി ഐഐടിയിലെ വിദ്യാർത്ഥികളാണ് കൊറോണയ്ക്ക് ജയ് വിളിച്ചെത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഐഐടി വിദ്യാർത്ഥികൾ ആർത്തുല്ലസിക്കുന്നതിന്റെ വിഡിയോ വൈറൽ ആകുന്നുണ്ട്. ചിലര്‍ അവധി കിട്ടിയതില്‍ സന്തോഷിച്ച് നൃത്തം ചെയ്യുന്നുമുണ്ട്.
Read Also: കൊവിഡ് 19: കർതാപുർ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്ക്
Maut se darr nahi lagta
exam se lagta haiStudents chanting #JaiCorona because exams got cancelled
?♀️?♀️#CoronavirusPandemic#coronavirusinindia
— Raksha Agarwal (@raksha_ag297) March 12, 2020
Classes and exams cancelled at @iitdelhi pic.twitter.com/ICE6ewz1vx
— Raksha Agarwal (@raksha_ag297) March 12, 2020
അതേസമയം, ഇന്ത്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി. രാജ്യത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് 19 നെ ദുരന്തങ്ങളുടെ പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തി. രാജസ്ഥാനിലെ പുതിയ കേസ് അടക്കം എട്ട് പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഡൽഹി ജനക്പുരി സ്വദേശിയായ 68 കാരി കൂടി കൊവിഡ് 19 ബാധിച്ച് മരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കർശന നൽകി. വൈറസ് ബാധ പടരുന്നത്തിനാൽ ഹീറോ ഐലീഗ് മത്സരങ്ങൾ മാർച്ച് 15 മുതൽ നിർത്തിവച്ചു.കൂടാതെ ഏപ്രിൽ മൂന്നിന് രാഷ്ട്രപതി ഭവനിൽ നടത്താനിരുന്ന പത്മ അവാർഡ് ചടങ്ങും മാറ്റിവെച്ചു.
coronavirus, iit students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here